Saturday, October 9, 2010

Thiruda Thiruda - Rasathi Song



രാജകുമാരി
ഈ ജീവന്‍ ഇനി എന്‍റേതല്ല
പൂചൂടി ദുഃഖിച്ചു പോകുന്നവളെ
നീ പോയാല്‍ എന്നുയിര്‍ മണ്ണിലലിയും
രാവോടെ ആ വാര്‍ത്ത നിന്നില്‍ വന്നു ചേരും
രാജകുമാരി
ഈ ജീവന്‍ ഇനി എന്‍റേതല്ല

മാടിവീട്ടിന്‍ തിണ്ണയില്‍ കസ്തൂരി മഞ്ഞള്‍ അരച്ചവേളയില്‍
( മഞ്ഞളരയ്ക്കും മുന്‍പെ മനസ്സിനെ അരച്ചവളേ )
മുളംകാട്ടിലെയരുവിയില്‍ തുണികഴുകുന്ന വേളയില്‍
തുണിയെ അരുവിയില്‍ വിട്ട് എന്‍റെ മനസ്സിനെ പിടിച്ചെടുത്തവളെ

നിന്നിലേയെക്കെന്നെ വലിച്ചലിയിച്ചിട്ടു പോകുന്നവളെ
പോകുകയാണവള്‍. എല്ലാ മറന്ന്
കല്യാണക്കോടിയില്‍ കണ്ണും തുടച്ച്
പോകുകയാണവള്‍, മറ്റൊരുവന്‍റെ ഭാര്യയായി
ഞാന്‍ നല്‍കിയ മുല്ലപ്പൂവും നടുവാറ്റില്‍ വലിച്ചെറിഞ്ഞ്
അരളിപ്പൂവും ചൂടി കരഞ്ഞുകൊണ്ട്
പോകുകയാണവള്‍

കടലിലും കാറ്റിലും കയ്യടിച്ചു സത്യം ചെയ്തവളെ
പെണ്ണിന്‍റെ വാക്ക് കാറ്റില്‍ എഴുതണം, എന്നും.

തൊട്ട് തൊട്ട് പൊട്ടു വെച്ച ചൂണ്ട് വിരലിനിയും ഉണങ്ങിയില്ല
മരിക്കൊഴുന്ത് വെച്ചു തന്ന കയ്യിലെ വാസനയിനിയും പോയില്ല
മധുരയില്‍നിന്നും വാങ്ങിവന്ന വളകളൊന്നും ഉടഞ്ഞില്ല
വാങ്ങിവന്ന കോടിമുണ്ടിലെ മഞ്ഞക്കരയിതുവരെ മങ്ങിയില്ല

നിന്‍റെ കഴുത്തിലെ കാതൊട് ചേര്‍ന്ന മറുകിനിയെന്നു കാണും ഞാന്‍
എന്നുകാണും, എന്നിനി കാണും, പൌര്‍ണ്ണമിയെന്നും മടങ്ങിവരും

നിന്‍റെ കൊലിസ്സിന്‍ ചിരിയും, കുമാരി, നിന്‍ ഇളം ചിരിയും
എന്നു കേള്‍ക്കും, എന്നിനി കേള്‍ക്കും, എന്നീ പൂവ് വീണ്ടും വിരിയും

കരിങ്കാട്ടില്‍ ഒരു ചിട്ടുകുരുവി ശ്രുതി മാറി പാടുന്നെന്‍റെ പൊന്നേ
ഇണയെ കാണാതെയത് തേങ്ങുന്നു.




പള്ളിയില്‍ നിന്ന് എന്നര്‍ത്ഥമുള്ള ഒരു വാക്കാണ് ആക്കെപെല്ലെ എന്ന വാക്ക്.

ജ്യൂത സമുദായത്തില്‍ പെട്ടവര്‍ സാബാത്ത് ദിവസം പ്രാര്‍ത്ഥനകളില്‍ സംഗീതം ഉപയോഗിക്കുമ്പോള്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും നിരോധിക്കപ്പെട്ടിരുന്നു. ഇതിനാല്‍ ഈ ദിവസങ്ങളിലും ഉപകരണങ്ങള്‍ സംഗീതത്തില്‍ നിരോധിക്കപ്പെട്ട ദിവസങ്ങളിലും അവയില്ലാതെ സംഗീതം ഉപയോഗിക്കുന്ന രീതിയില്‍ നിന്നും സെഫിറാഹ് സംഗീത രീതിയുണ്ടായി. ഇത് പിന്നീട് ക്രിസ്തുമതവും അത് കഴിഞ്ഞു ഇസ്ലാം മതവും ഉപയോഗിച്ചു.

പിന്നീടിതില്‍ പല പരീക്ഷണങ്ങളും നടന്നു. ഗ്രിഗോറിയന്‍ ചാന്‍റ് , കൊയര്‍ ഇതൊക്കെ ഈ രീതിയില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമാണ്. അതിലൊന്നു ബാസ് സ്റ്റ്റിംഗ്സിനു പകരം മനുഷ്യ ശബ്ദം ഉപയോഗിക്കുക എന്നുള്ളതാണ്.

ആക്കെപെല്ലെ രീതിയില്‍ ആണ് റഹ്മാന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന ഗിറ്റാര്‍ പിയാനൊ ശബ്ദങ്ങളല്ലാതെ റഹ്മാന്‍ ഈ ഗാനത്തിലെങ്ങും തന്നെ ഉപകരണങ്ങള്‍ ഉപയോഗിച്ചില്ല. ഏറ്റവും വലിയ പ്രത്യേകത നമ്മള്‍ ഒരിക്കലും ഉപകരണങ്ങളുടെ അഭാവമറിയുന്നില്ല എന്നു തന്നെയാണ്.

ലോക നിലവാരമുള്ള ഒരു ഗാനമായിതന്നെ ഇതിനെ നമുക്ക് കണക്കാക്കാം.

En mel vizhuntha



എന്‍മേല്‍ വീണ മഴത്തുള്ളിയേ
എങ്ങായിരുന്നു ഇത്രയും നാളും
ഇന്നു എഴുതിയ എന്‍ കവിയേ
എങ്ങായിരുന്നു ഇത്രയും നാളും

എന്നെ ഉണര്‍ത്തിയ പൂങ്കാറ്റേ
എങ്ങായിരുന്നു ഇത്രയും നാളും
എന്നെ മയക്കിത്തിലാഴ്ത്തിയ ഈണമേ
എങ്ങായിരുന്നു ഇത്രയും നാളും

നിന്നുടലില്‍ മയങ്ങും നിന്‍ ഉയിര്‍ പോലെ
നിന്നുള്ളില്‍ തന്നെയായിരുന്നു ഞാനും

മണ്ണ് തുരന്നാല്‍ അടിയില്‍ നീരുണ്ട്, എന്‍റെ
മനസ്സു തുറന്നാല്‍ നീയുണ്ട്

ശബ്ദത്തെ തുറക്കു, അതില്‍ സംഗീതമുണ്ട്, എന്‍റെ
ജീവനെ തുറക്കു അവിടെ നീയുണ്ട്

വാനം തുറക്കു, അവിടെ മഴയുണ്ട്
എന്‍റെ പ്രായത്തെ അറിയൂ, അതില്‍ നീയുണ്ട്


രാവിനെ തുറന്നു നോക്കൂ, അതില്‍ പകല്‍ ഉണ്ട്
എന്‍റെ മിഴികളെ തുറക്കൂ അതില്‍ നീയുണ്ട്

ഇലയും മലരും തമ്മില്‍ അറിയുമ്പോള്‍
എന്താവും അവരുടെ ഭാഷ
അലയും കരയും അറിയുമ്പോള്‍
ഉള്ള ഭാഷയാവുമോ അത്

മണ്ണും വിണ്ണും തമ്മില്‍ അറിയുമ്പോള്‍
എന്താവും അവരുടെ ഭാഷ
നമ്മുടെ മിഴികള്‍ സംസാരിക്കുമ്പോള്‍
നിശബ്ദതയാണൊ മിഴികളുടെ ഭാഷ

jo wada kiya wo nivana padega- Taj Mahal




ഈ പ്രപഞ്ചമോ പ്രപഞ്ച സൃഷ്ടാവോ
തടഞ്ഞാല്‍ പോലും, കാത്തിരിക്കുന്നയെന്‍റെ
കണ്ണുകളുടെ വിളികേട്ട് നീ വരണം,
എന്നോടുള്ള നിന്‍റെ വാക്ക് പാലിക്കണം

പ്രേമത്തിന്‍ തീവ്രാഭിലാഷങ്ങള്‍ തന്‍
ദീര്‍ഘനിശ്വാസങ്ങള്‍ നിന്നെ വിളിക്കുന്നൂ
ശാലീനയും മുഗ്ദയുമായവളേ,യെന്നെ
ഭീതിയിലാക്കരുതേ, നീ വന്നേ മതിയാവൂ

ഈ ലോകം വിട്ട് ഞാന്‍ പോകേണ്ടി വരു-
മെന്നെനിക്കറിയാമെങ്കിലും, മനസ്സിലാക്കുക
എപ്പോളെല്ലാം നീ വിളിച്ചാലും, ഞാന്‍
തീര്‍ച്ചയായും വന്നിരിക്കും

നമ്മളന്യോന്യം നമ്മുടെ പ്രേമത്തെ പഴി ചാരുകില്ല
ഞാനെന്‍റെ ഹൃദയം തന്നു കഴിഞ്ഞു, എന്‍റെ ആത്മാവും
നിനക്കായി തരും, നിന്‍റെ പ്രേമത്തിനു പകരമായി
ഞാനെന്‍റെ പ്രേമം തന്നു കഴിഞ്ഞു, എന്തിനു ഭീതി
ഞാന്‍ തീര്‍ച്ചയായും വന്നിരിക്കും

ചന്ദ്രനും താരകങ്ങളും തിളങ്ങുന്ന കാലത്തോളം
നമ്മുടെ പ്രതിജ്ഞ പാലിക്കപ്പെടും, പറയുക
നമ്മിലൊരാള്‍ വിളിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍
തീര്‍ച്ചയായും നമ്മള്‍ വന്നിരിക്കും,
തീര്‍ച്ചയായും നമ്മള്‍ വന്നിരിക്കും

Thursday, September 23, 2010

Sugata Mitra's new experiments in self-teaching



Sugata Mitra's new experiments in self-teaching.

Indian education scientist Sugata Mitra tackles one of the greatest problems of education -- the best teachers and schools don't exist where they're needed most. In a series of real-life experiments from New Delhi to South Africa to Italy, he gave kids self-supervised access to the web and saw results that could revolutionize how we think about teaching.

Tuesday, September 7, 2010

Watch Malayali girls Trapped Mysur-0.avi



Mysore sex racket picking malayali nurse & college girls for sex

Fragment from La tentation du reve, an episode in Phantom India



The fragment has interviews with E M S Namboodiripad, A K Gopalan, K R Gowri, C H Muhammed Koya and Jyoti Basu