Tuesday, October 12, 2010

A R Rahman's Tamil Anthem - World Classical Tamil Conference - Kovai 2010




Semmozhiyaana Tamizh Mozhiyaam (Lyrics With Translation)
by AR Rahman - Tamil Anthem 2010 on Sunday, June 13, 2010 at 9:27am
Song: Semmozhiyaana Tamizh Mozhiyaam
Composer: AR Rahman
Singers: Various
Lyrics: Dr. Karunanidhi


TMS: Pirapokkum ella uyirkum pirandha pinnar
[All living things are born equal]
ARRahman: Yaddhum Oore Yaavarum Kelir
[Every place on earth is our hometown, everyone on earth are related]
Harini: Onnbadhu naazhi udupathu irenda
[A handful of food can fill our stomach; 2 clothes are enough to cover our body]
Chinmayi: Uraividam enbadhu ondre
[You only need one place to live]
Karthik: Uraithu vazhndhom uzhaithu vazhuvom
[We have lived remembering these things, we worked hard all our lives]
Hariharan: Theedum nandrum pirar thara vaara yenum nan mozhiye.. nam pon mozhiyaarm
[Good and bad aren’t caused by others (but are a result of our actions) – its our beautiful language that told us this.. its our golden language.]
Yuvan Shankar Raja: Poorai puram thalli porulai podhuvaakave
[To push the war and hatred behind us and make all wealth available to everyone]
Chorus: amaidhi vazhi kaatum anbu mozhi.. ayyan valluvarin vaaimozhiyaam
[Ours is a lovable language that taught us peace.. it’s the mother tongue of Saint Thiruvalluvar]
ARRahman, Yuvan & Chorus: Semmozhiyaana thamizh mozhiyaam
[The classical Tamizh language]
Vijay Yesudas: Orrarivu mudhal aararivu uyirinam varayile unarndhidum udal amaipai pagirthu koorum
[It’s characters depict the body structure of a one-sensed insect to a six sensed human being]
P Susheela: Orrarivu mudhal aararivu uyirinam varayile unarndhidum udal amaipai pagirthu koorum
[Its alphabetic characters depict the body structure of a one-sensed insect to a six-sensed human being]
GV Prakash: Olga pugazh, Tholkappiyamum, oppatra kural koorum uyar panpadu
[Olga pugazh, Tholkappiyam and the matchless Thirukural (all ancient tamil literatures) teach us high values]
Naresh Iyer & Chorus: Olikindra silambum meghalayum sindhamaniyudane
[The resounding anklet, Meghalayum and sindhamani (tamizh literatures)]
TL Maharajan: Valayapathi… Kundalakesiyum
[names of Tamizh literatures]
Chorus (with Nithyashree): Semmozhiyaana Tamizh Mozhiyaam
[The classical Tamizh language]
Blaaze: Kamba naatalvarum...
Kash: ...kavi arasi Avvai nallalum
Blaaze: Yemmadhamum yetru puzhgalkinra
Kash: Yemmadhamum yetru puzhgalkinra
Blaaze: yethanayo aayiram kavidhai neivor tharum
Kash: Puthadai anaithukkum vithaaga vilangum mozhi
[Its a language that stands for Kambar, Avvai (Classical poets), a thousand poems that praises all religions, and the weavers who weave our new clothes]
Chorus: Semmozhiyaana Tamizh mozhiyaam
[The classical Tamizh language]
Dr. Balamurali Krishna, Srinivas & Chorus: Agam endrum puram endrum vazhvai azhagaaga vaguthalithu, aadhi andam illathu irukindra iniya mozhi, Oodhi valarum uyiraana ulaga mozhi, Oodhi valarum uyiraana ulaga mozhi namm mozhi.. namm mozhi… adhuve…
[It a sweet language with no known beginning or end and it beautifully splits and explains the way we need to lead our personal and public life,
It’s a language that’s close to our heart and its ever widely spoken language..It’s our language.. and that is..]
Sruthi Haasan: Semmozhiyaana Thamizh Mozhiyaam.. .. Thamizh mozhi tamizh mozhi tamizh mozhyaam
[The classical Tamizh language]
Chorus: Semmozhiyaana Tamizh mozhiyaam
[The classical Tamizh language]
Chorus: Thamizh mozhiyam engal Thamizh mozhiyam.. Vaazhiya Vaazhiyave.. Tamizh vaazhiya vaazhiyave..
[Tamizh language.. It’s our Tamizh language.. Let it live on forever..
Let Tamizh live on forever]


Courtesy: Srini @ http://myarspace.blogspot.com/2010/06/semmozhiyaana-tamizh-mozhiyaam.html

Sunday, October 10, 2010

Elton John - Sacrifice (1990)




It's a human sign
When things go wrong
When the scent of her lingers
And temptation's strong

Into the boundary
Of each married man
Sweet deceit comes calling
And negativity lands

Cold cold heart
Hard done by you
Some things look better baby
Just passing through

And it's no sacrifice
Just a simple word
It's two hearts living
In two separate worlds
But it's no sacrifice
No sacrifice
It's no sacrifice at all

Mutual misunderstanding
After the fact
Sensitivity builds a prison
In the final act

We lose direction
No stone unturned
No tears to damn you
When jealousy burns

Ne tru Illatha Matram 720P HD (((STEREO)))




ഇന്നലെ വരെയില്ലാതിരുന്ന ഈ മാറ്റം എന്താണ്

കാറ്റ് എന്‍റെ കാതില്‍ എന്തോ മൊഴിഞ്ഞു
ഇതാണോ പ്രേമം?
എന്‍റെ യവ്വൌനം അതിരു വിട്ടുവോ?
എന്‍റെ ഹൃദയം നിറഞ്ഞു തുളുമ്പിയോ?
പറയൂ മനസ്സേ

ദൈവമില്ലെന്നു തന്നെ ഞാന്‍ നിനച്ചു,
അമ്മയെ കാണുന്നതു വരെ
കനവുകള്‍ ഇല്ലെന്നു ഞാന്‍ നിനച്ചു
ആശകള്‍ മുളപൊട്ടുന്നതു വരെ
പ്രേമത്തെ അസത്യമെന്നു ഞാന്‍ പറഞ്ഞു,
നിന്നെ കാണുന്നതു വരെ

കവിതയുടെ മാധുര്യം
അര്‍ത്ഥം അറിയുന്നതു വരെ മാത്രം
ഗംഗാജലത്തിന്‍റെ രുചി,
കടലില്‍ ചെന്നു ചേരുന്നതു വരെ മാത്രം
കാറ്റ് വീശും കാലത്തോളമുള്ളത്,
പ്രേമത്തിന്‍ മാധുര്യം മാത്രം


ആകാശമില്ലാതെ ഭൂമിയുണ്ടാകുമായിരുന്നിരിക്കാം
വാക്കുകള്‍ ഇല്ലാതെ തന്നെ ഭാഷയുണ്ടാകുമായിരുന്നിരിക്കാം
പ്രേമം ഇല്ലാതിരുന്നാല്‍, ജീവിതം എങ്ങിനെയുണ്ടാകും

സൌരഭ്യമില്ലാതെയും വര്‍ണ്ണപുഷ്പങ്ങള്‍ വിടരാം
വാതിലുകള്‍ ഇല്ലാതെയും കാറ്റ്‌ വന്നു നൃത്തം ചെയ്യാം
പ്രേമമില്ലാത്ത ജീവിതത്തില്‍ എങ്ങിനെ അന്‍പുണ്ടാകും

Andha Nilavathaan - Mudhal Mariyathai






ആ നിലാവിനെ ഞാന്‍ കയ്യിലെടുത്തു
എന്‍റെ രാജാവിനു വേണ്ടി
ആ നിലാവിനെ ഞാന്‍ കയ്യിലെടുത്തു
എന്‍റെ രാജാവിനു വേണ്ടി

എവിടെ എവിടെ, ഞാന്‍ കാണട്ടെ
കണ്ണടയ്ക്കൂ, അല്‍പ്പം ഞാന്‍ കാണിക്കാം

ആ നിലാവിനെ ഞാന്‍ കയ്യിലെടുത്തു
എന്‍റെ രാജ്ഞിയ്ക്കു വേണ്ടി

വെള്ള വേഷ്ടി ഉടുത്തിരിക്കുന്നു,
പക്ഷേ അതില്‍ മഞ്ഞള്‍ എങ്ങിനെ വന്നു ചേര്‍ന്നു

സുന്ദരിയൊരുവള്‍ ചുംബിക്കാനായി കെട്ടിപ്പിടിച്ചു
മഞ്ഞള്‍ ഒട്ടിപ്പിടിച്ചു

ധനുമാസം വന്നു ചേര്‍ന്നു,
മാറിലാകെ കുളിരായി

ഇതൊരു പ്രശ്നമായല്ലൊ,
റൌക്കയും ഇല്ലല്ലൊ

സക്കമ്പട്ടി ചേലയും ധരിച്ചു,
പൂത്തിരിക്കുന്നു പൂഞ്ചോല

പൂവൊന്നു കണ്ണടിച്ചാല്‍,
വണ്ടു വരും പിന്നാലെ

വേണ്ടാ വേണ്ടാ കുസൃതികള്‍ വേണ്ടാ

രത്നമേ ഞാന്‍ ചുംബിച്ചോട്ടേ,
അതിനായി വക്കാലത്ത് വേണ്ടല്ലോ

നാണത്തെ മാറ്റി നിര്‍ത്തി,
എന്നാലും തൂശനിലയില്‍ എല്ലാം വിളമ്പിത്തരാന്‍ പറ്റില്ലല്ലൊ

ഓടിവാ നദിക്കരയില്‍,
മൃദുവായി ഇടപഴകാം

മാസത്തില്‍ മൂന്നു നാള്‍,
ക്ഷമ വേണം എല്ലാ കാര്യത്തിലും

മുല്ലപ്പൂങ്കുലയ്ക്ക് താങ്ങാനാവില്ല,
വീശും കാറ്റ്

എന്‍റെ കാവലിനു എന്‍റെ കൈകള്‍ ധാരാളം ,
വീരത്വം എന്നോട് വേണ്ടാ

പോടി പെണ്ണേ
എല്ലാം നിന്‍റെ കള്ളത്തരം


ആ നിലാവിനെ ഞാന്‍ കയ്യിലെടുത്തു
എന്‍റെ രാജാവിനു വേണ്ടി
ആ നിലാവിനെ ഞാന്‍ കയ്യിലെടുത്തു
എന്‍റെ രാജാവിനു വേണ്ടി

എവിടെ എവിടെ, ഞാന്‍ കാണട്ടെ
കണ്ണടയ്ക്കൂ, അല്‍പ്പം ഞാന്‍ കാണിക്കാം



( ചില സ്ഥലങ്ങള്‍ ഞാന്‍ വാക്കിനു വാക്ക് എന്ന നിലയില്‍ അല്ല മൊഴിമാറ്റം നടത്തിയത് .തമിഴ് അറിയാവുന്നവര്‍ ക്ഷമിക്കുക )

Saturday, October 9, 2010

Azhage Sugama



പ്രിയനേ നിനക്കു സുഖമോ
നിന്‍ മോഹങ്ങള്‍ക്ക് സുഖമോ
പ്രിയനേ നിനക്കു സുഖമോ
നിന്‍ മോഹങ്ങള്‍ക്ക് സുഖമോ

നായകാ സുഖമോ സുഖമോ
നിന്‍ ഏകാന്തതയ്ക്ക് സുഖമോ സുഖമോ

അഴകേ നിന്നെ പിരിഞ്ഞു
എന്‍ അരികില്‍ നിന്നും നീ ഇല്ലാതായി
ലോകമറികെ കരയുന്നതില്‍ ലജ്ജയായതിനാല്‍
വിളക്കണച്ചു ഞാന്‍ കരഞ്ഞു

പ്രിയനേ നിന്നെ വെറുത്തു, ഞാന്‍
എന്‍റെ ബുദ്ധിയെ തീയിലെരിച്ചു,
ബന്ധങ്ങളുടെ പ്രാധാന്യം ഞാന്‍ അറിഞ്ഞു
ഉയിരിന്‍ പാതിയെന്തെന്നും ഞാന്‍ അറിഞ്ഞു

പഴയ പൂമാലയില്‍ പുതിയ പൂക്കള്‍ ചേരുകില്ലെ
പഴയ താലിയില്‍ പുതിയ കെട്ടുകള്‍ ഉണ്ടായിക്കൂടെ
ഒരു വൃത്തം പോല്‍, ജീവിതം
നിന്നു പോയ സ്ഥലത്ത് നിന്നും തുടങ്ങിക്കൂടെ ,വീണ്ടും
ഒരു വൃത്തം പോല്‍, ജീവിതം
നിന്നു പോയ സ്ഥലത്ത് നിന്നും തുടങ്ങിക്കൂടെ ,വീണ്ടും

അഴകേ സുഖമോ, നിന്‍
കോപത്തിനു സുഖമോ

Thiruda Thiruda - Rasathi Song



രാജകുമാരി
ഈ ജീവന്‍ ഇനി എന്‍റേതല്ല
പൂചൂടി ദുഃഖിച്ചു പോകുന്നവളെ
നീ പോയാല്‍ എന്നുയിര്‍ മണ്ണിലലിയും
രാവോടെ ആ വാര്‍ത്ത നിന്നില്‍ വന്നു ചേരും
രാജകുമാരി
ഈ ജീവന്‍ ഇനി എന്‍റേതല്ല

മാടിവീട്ടിന്‍ തിണ്ണയില്‍ കസ്തൂരി മഞ്ഞള്‍ അരച്ചവേളയില്‍
( മഞ്ഞളരയ്ക്കും മുന്‍പെ മനസ്സിനെ അരച്ചവളേ )
മുളംകാട്ടിലെയരുവിയില്‍ തുണികഴുകുന്ന വേളയില്‍
തുണിയെ അരുവിയില്‍ വിട്ട് എന്‍റെ മനസ്സിനെ പിടിച്ചെടുത്തവളെ

നിന്നിലേയെക്കെന്നെ വലിച്ചലിയിച്ചിട്ടു പോകുന്നവളെ
പോകുകയാണവള്‍. എല്ലാ മറന്ന്
കല്യാണക്കോടിയില്‍ കണ്ണും തുടച്ച്
പോകുകയാണവള്‍, മറ്റൊരുവന്‍റെ ഭാര്യയായി
ഞാന്‍ നല്‍കിയ മുല്ലപ്പൂവും നടുവാറ്റില്‍ വലിച്ചെറിഞ്ഞ്
അരളിപ്പൂവും ചൂടി കരഞ്ഞുകൊണ്ട്
പോകുകയാണവള്‍

കടലിലും കാറ്റിലും കയ്യടിച്ചു സത്യം ചെയ്തവളെ
പെണ്ണിന്‍റെ വാക്ക് കാറ്റില്‍ എഴുതണം, എന്നും.

തൊട്ട് തൊട്ട് പൊട്ടു വെച്ച ചൂണ്ട് വിരലിനിയും ഉണങ്ങിയില്ല
മരിക്കൊഴുന്ത് വെച്ചു തന്ന കയ്യിലെ വാസനയിനിയും പോയില്ല
മധുരയില്‍നിന്നും വാങ്ങിവന്ന വളകളൊന്നും ഉടഞ്ഞില്ല
വാങ്ങിവന്ന കോടിമുണ്ടിലെ മഞ്ഞക്കരയിതുവരെ മങ്ങിയില്ല

നിന്‍റെ കഴുത്തിലെ കാതൊട് ചേര്‍ന്ന മറുകിനിയെന്നു കാണും ഞാന്‍
എന്നുകാണും, എന്നിനി കാണും, പൌര്‍ണ്ണമിയെന്നും മടങ്ങിവരും

നിന്‍റെ കൊലിസ്സിന്‍ ചിരിയും, കുമാരി, നിന്‍ ഇളം ചിരിയും
എന്നു കേള്‍ക്കും, എന്നിനി കേള്‍ക്കും, എന്നീ പൂവ് വീണ്ടും വിരിയും

കരിങ്കാട്ടില്‍ ഒരു ചിട്ടുകുരുവി ശ്രുതി മാറി പാടുന്നെന്‍റെ പൊന്നേ
ഇണയെ കാണാതെയത് തേങ്ങുന്നു.




പള്ളിയില്‍ നിന്ന് എന്നര്‍ത്ഥമുള്ള ഒരു വാക്കാണ് ആക്കെപെല്ലെ എന്ന വാക്ക്.

ജ്യൂത സമുദായത്തില്‍ പെട്ടവര്‍ സാബാത്ത് ദിവസം പ്രാര്‍ത്ഥനകളില്‍ സംഗീതം ഉപയോഗിക്കുമ്പോള്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും നിരോധിക്കപ്പെട്ടിരുന്നു. ഇതിനാല്‍ ഈ ദിവസങ്ങളിലും ഉപകരണങ്ങള്‍ സംഗീതത്തില്‍ നിരോധിക്കപ്പെട്ട ദിവസങ്ങളിലും അവയില്ലാതെ സംഗീതം ഉപയോഗിക്കുന്ന രീതിയില്‍ നിന്നും സെഫിറാഹ് സംഗീത രീതിയുണ്ടായി. ഇത് പിന്നീട് ക്രിസ്തുമതവും അത് കഴിഞ്ഞു ഇസ്ലാം മതവും ഉപയോഗിച്ചു.

പിന്നീടിതില്‍ പല പരീക്ഷണങ്ങളും നടന്നു. ഗ്രിഗോറിയന്‍ ചാന്‍റ് , കൊയര്‍ ഇതൊക്കെ ഈ രീതിയില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമാണ്. അതിലൊന്നു ബാസ് സ്റ്റ്റിംഗ്സിനു പകരം മനുഷ്യ ശബ്ദം ഉപയോഗിക്കുക എന്നുള്ളതാണ്.

ആക്കെപെല്ലെ രീതിയില്‍ ആണ് റഹ്മാന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന ഗിറ്റാര്‍ പിയാനൊ ശബ്ദങ്ങളല്ലാതെ റഹ്മാന്‍ ഈ ഗാനത്തിലെങ്ങും തന്നെ ഉപകരണങ്ങള്‍ ഉപയോഗിച്ചില്ല. ഏറ്റവും വലിയ പ്രത്യേകത നമ്മള്‍ ഒരിക്കലും ഉപകരണങ്ങളുടെ അഭാവമറിയുന്നില്ല എന്നു തന്നെയാണ്.

ലോക നിലവാരമുള്ള ഒരു ഗാനമായിതന്നെ ഇതിനെ നമുക്ക് കണക്കാക്കാം.

En mel vizhuntha



എന്‍മേല്‍ വീണ മഴത്തുള്ളിയേ
എങ്ങായിരുന്നു ഇത്രയും നാളും
ഇന്നു എഴുതിയ എന്‍ കവിയേ
എങ്ങായിരുന്നു ഇത്രയും നാളും

എന്നെ ഉണര്‍ത്തിയ പൂങ്കാറ്റേ
എങ്ങായിരുന്നു ഇത്രയും നാളും
എന്നെ മയക്കിത്തിലാഴ്ത്തിയ ഈണമേ
എങ്ങായിരുന്നു ഇത്രയും നാളും

നിന്നുടലില്‍ മയങ്ങും നിന്‍ ഉയിര്‍ പോലെ
നിന്നുള്ളില്‍ തന്നെയായിരുന്നു ഞാനും

മണ്ണ് തുരന്നാല്‍ അടിയില്‍ നീരുണ്ട്, എന്‍റെ
മനസ്സു തുറന്നാല്‍ നീയുണ്ട്

ശബ്ദത്തെ തുറക്കു, അതില്‍ സംഗീതമുണ്ട്, എന്‍റെ
ജീവനെ തുറക്കു അവിടെ നീയുണ്ട്

വാനം തുറക്കു, അവിടെ മഴയുണ്ട്
എന്‍റെ പ്രായത്തെ അറിയൂ, അതില്‍ നീയുണ്ട്


രാവിനെ തുറന്നു നോക്കൂ, അതില്‍ പകല്‍ ഉണ്ട്
എന്‍റെ മിഴികളെ തുറക്കൂ അതില്‍ നീയുണ്ട്

ഇലയും മലരും തമ്മില്‍ അറിയുമ്പോള്‍
എന്താവും അവരുടെ ഭാഷ
അലയും കരയും അറിയുമ്പോള്‍
ഉള്ള ഭാഷയാവുമോ അത്

മണ്ണും വിണ്ണും തമ്മില്‍ അറിയുമ്പോള്‍
എന്താവും അവരുടെ ഭാഷ
നമ്മുടെ മിഴികള്‍ സംസാരിക്കുമ്പോള്‍
നിശബ്ദതയാണൊ മിഴികളുടെ ഭാഷ

jo wada kiya wo nivana padega- Taj Mahal




ഈ പ്രപഞ്ചമോ പ്രപഞ്ച സൃഷ്ടാവോ
തടഞ്ഞാല്‍ പോലും, കാത്തിരിക്കുന്നയെന്‍റെ
കണ്ണുകളുടെ വിളികേട്ട് നീ വരണം,
എന്നോടുള്ള നിന്‍റെ വാക്ക് പാലിക്കണം

പ്രേമത്തിന്‍ തീവ്രാഭിലാഷങ്ങള്‍ തന്‍
ദീര്‍ഘനിശ്വാസങ്ങള്‍ നിന്നെ വിളിക്കുന്നൂ
ശാലീനയും മുഗ്ദയുമായവളേ,യെന്നെ
ഭീതിയിലാക്കരുതേ, നീ വന്നേ മതിയാവൂ

ഈ ലോകം വിട്ട് ഞാന്‍ പോകേണ്ടി വരു-
മെന്നെനിക്കറിയാമെങ്കിലും, മനസ്സിലാക്കുക
എപ്പോളെല്ലാം നീ വിളിച്ചാലും, ഞാന്‍
തീര്‍ച്ചയായും വന്നിരിക്കും

നമ്മളന്യോന്യം നമ്മുടെ പ്രേമത്തെ പഴി ചാരുകില്ല
ഞാനെന്‍റെ ഹൃദയം തന്നു കഴിഞ്ഞു, എന്‍റെ ആത്മാവും
നിനക്കായി തരും, നിന്‍റെ പ്രേമത്തിനു പകരമായി
ഞാനെന്‍റെ പ്രേമം തന്നു കഴിഞ്ഞു, എന്തിനു ഭീതി
ഞാന്‍ തീര്‍ച്ചയായും വന്നിരിക്കും

ചന്ദ്രനും താരകങ്ങളും തിളങ്ങുന്ന കാലത്തോളം
നമ്മുടെ പ്രതിജ്ഞ പാലിക്കപ്പെടും, പറയുക
നമ്മിലൊരാള്‍ വിളിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍
തീര്‍ച്ചയായും നമ്മള്‍ വന്നിരിക്കും,
തീര്‍ച്ചയായും നമ്മള്‍ വന്നിരിക്കും