Sunday, October 10, 2010
Ne tru Illatha Matram 720P HD (((STEREO)))
ഇന്നലെ വരെയില്ലാതിരുന്ന ഈ മാറ്റം എന്താണ്
കാറ്റ് എന്‍റെ കാതില്‍ എന്തോ മൊഴിഞ്ഞു
ഇതാണോ പ്രേമം?
എന്‍റെ യവ്വൌനം അതിരു വിട്ടുവോ?
എന്‍റെ ഹൃദയം നിറഞ്ഞു തുളുമ്പിയോ?
പറയൂ മനസ്സേ
ദൈവമില്ലെന്നു തന്നെ ഞാന്‍ നിനച്ചു,
അമ്മയെ കാണുന്നതു വരെ
കനവുകള്‍ ഇല്ലെന്നു ഞാന്‍ നിനച്ചു
ആശകള്‍ മുളപൊട്ടുന്നതു വരെ
പ്രേമത്തെ അസത്യമെന്നു ഞാന്‍ പറഞ്ഞു,
നിന്നെ കാണുന്നതു വരെ
കവിതയുടെ മാധുര്യം
അര്‍ത്ഥം അറിയുന്നതു വരെ മാത്രം
ഗംഗാജലത്തിന്‍റെ രുചി,
കടലില്‍ ചെന്നു ചേരുന്നതു വരെ മാത്രം
കാറ്റ് വീശും കാലത്തോളമുള്ളത്,
പ്രേമത്തിന്‍ മാധുര്യം മാത്രം
ആകാശമില്ലാതെ ഭൂമിയുണ്ടാകുമായിരുന്നിരിക്കാം
വാക്കുകള്‍ ഇല്ലാതെ തന്നെ ഭാഷയുണ്ടാകുമായിരുന്നിരിക്കാം
പ്രേമം ഇല്ലാതിരുന്നാല്‍, ജീവിതം എങ്ങിനെയുണ്ടാകും
സൌരഭ്യമില്ലാതെയും വര്‍ണ്ണപുഷ്പങ്ങള്‍ വിടരാം
വാതിലുകള്‍ ഇല്ലാതെയും കാറ്റ് വന്നു നൃത്തം ചെയ്യാം
പ്രേമമില്ലാത്ത ജീവിതത്തില്‍ എങ്ങിനെ അന്‍പുണ്ടാകും
Subscribe to:
Post Comments (Atom)
No comments:
Post a Comment