Saturday, October 9, 2010

En mel vizhuntha



എന്‍മേല്‍ വീണ മഴത്തുള്ളിയേ
എങ്ങായിരുന്നു ഇത്രയും നാളും
ഇന്നു എഴുതിയ എന്‍ കവിയേ
എങ്ങായിരുന്നു ഇത്രയും നാളും

എന്നെ ഉണര്‍ത്തിയ പൂങ്കാറ്റേ
എങ്ങായിരുന്നു ഇത്രയും നാളും
എന്നെ മയക്കിത്തിലാഴ്ത്തിയ ഈണമേ
എങ്ങായിരുന്നു ഇത്രയും നാളും

നിന്നുടലില്‍ മയങ്ങും നിന്‍ ഉയിര്‍ പോലെ
നിന്നുള്ളില്‍ തന്നെയായിരുന്നു ഞാനും

മണ്ണ് തുരന്നാല്‍ അടിയില്‍ നീരുണ്ട്, എന്‍റെ
മനസ്സു തുറന്നാല്‍ നീയുണ്ട്

ശബ്ദത്തെ തുറക്കു, അതില്‍ സംഗീതമുണ്ട്, എന്‍റെ
ജീവനെ തുറക്കു അവിടെ നീയുണ്ട്

വാനം തുറക്കു, അവിടെ മഴയുണ്ട്
എന്‍റെ പ്രായത്തെ അറിയൂ, അതില്‍ നീയുണ്ട്


രാവിനെ തുറന്നു നോക്കൂ, അതില്‍ പകല്‍ ഉണ്ട്
എന്‍റെ മിഴികളെ തുറക്കൂ അതില്‍ നീയുണ്ട്

ഇലയും മലരും തമ്മില്‍ അറിയുമ്പോള്‍
എന്താവും അവരുടെ ഭാഷ
അലയും കരയും അറിയുമ്പോള്‍
ഉള്ള ഭാഷയാവുമോ അത്

മണ്ണും വിണ്ണും തമ്മില്‍ അറിയുമ്പോള്‍
എന്താവും അവരുടെ ഭാഷ
നമ്മുടെ മിഴികള്‍ സംസാരിക്കുമ്പോള്‍
നിശബ്ദതയാണൊ മിഴികളുടെ ഭാഷ

No comments: