Friday, August 27, 2010
Monday, August 16, 2010
WikiLeaks' Collateral Murder: U.S. Soldier Ethan McCord's Eyewitness Story
U.S. Soldier Ethan McCord speaking about the civilian massacre documented in WikiLeaks's April 2010 video disclosure of Apache helicopter footage of a New Baghdad attack that took place in 2007, allegedly released by PFC Brad Manning. McCord's story was delivered to attendees of the United National Peace Conference, which took place in Albany NY the weekend of July 23-25, 2010. Produced by the United National Peace Conference Media Project, powered by The Sanctuary for Independent Media and the Hudson Mohawk Independent Media Center.
Sunday, August 15, 2010
Timeless India
A video filmed to celebrate 50 years of Indian Independence. Directed by Bharatbala, music re-created by A R Rahman
Four singers for Vande mataram
Bombay Jayashree, Unnikrishnan, Sanjay Subramaniam and Sowmya render their version of Vande mataram
Saturday, August 14, 2010
Randy Pausch Last Lecture: Achieving Your Childhood Dreams
Carnegie Mellon Professor Randy Pausch (Oct. 23, 1960 - July 25, 2008) gave his last lecture at the university Sept. 18, 2007, before a packed McConomy Auditorium. In his moving presentation, "Really Achieving Your Childhood Dreams," Pausch talked about his lessons learned and gave advice to students on how to achieve their own career and personal goals.
For more on Randy, visit: http://www.cmu.edu/randyslecture
Learn how to support the Randy Pausch Memorial Bridge, visit: http://www.cmu.edu/homepage/images/ex...
Friday, August 13, 2010
Baharon Phool Barsao - Rajendra Kumar & Vyjayanthimala
വസന്തമേ പൂക്കളുതിര്‍ക്കുക
എന്‍റെ പ്രിയ വന്നിരിക്കുന്നു
ഇളം തെന്നലേ മധുരമായി പാടുക
എന്‍റെ പ്രിയ വന്നിരിക്കുന്നു
പുഷ്പാരുണ്യമേ അവളുടെ
മനോഹരമായ കൈകളില്‍ മൈലാഞ്ചിയിടുക
മുകിലിന്‍ ശ്യാമ വര്‍ണ്ണമേ അവളുടെ
മനോഹരമായ കണ്ണുകളില്‍ മഷിയെഴുതുക
നക്ഷത്രങ്ങളെ അവളുടെ മുടിയലങ്കരിക്കുക
എന്‍റെ പ്രിയ വന്നിരിക്കുന്നു
പ്രപഞ്ച സൌന്ദര്യത്തിന്‍ മാലാഖമാരെ,
എന്‍റെ പ്രിയ വ്രീളാവതിയാണ്
സൌന്ദര്യത്തിന്‍ തിരശ്ശീല ഉയര്‍ത്തിയാലും,
നാണത്താലവള്‍ അകന്നു പോയാലോ
എല്ലാവരും സന്തോഷിക്കുവിന്‍
എന്‍റെ പ്രിയ വന്നിരിക്കുന്നു
വിധിയിന്‍ ഈയരങ്ങ്
യുവ മുകുളങ്ങളാലംകൃതം
വസന്താഗമനമവര്‍ക്കറിയാവുന്നതല്ലോ
പ്രപഞ്ച സൌന്ദര്യമേ,
യീയന്തരീക്ഷം വര്‍ണ്ണാഭയമാക്കൂ
എന്‍റെ പ്രിയ വന്നിരിക്കുന്നു
Jacek Utko designs to save newspapers | Video on TED.com
Could good design save the newspaper -- at least for now? Jacek Utko thinks so -- and his lively, engaging designs for European papers prove that it works.
.Why you should listen to him: .Newspaper designer Jacek Utko suggests that it's time for a fresh, top-to-bottom rethink of the newspaper. (At this point, why not try it?) In his work, he's proved that good design can help readers reconnect with newspapers. A former architect, Utko took on the job of redesigning several newspapers in former Soviet Bloc nations, starting from basic principles. He worked closely with newspaper executives to figure out the business goals of their papers, and then radically reformatted the product to fit those goals. (And he wasn't afraid to break a few grids in the process.)
As the art director at Warsaw's Puls Biznesu in 2004, he redesigned this small business-focused newspaper and immediately won the SND award for world's best-designed newspaper. Readers responded, and circulation went up. He's now art director for the Bonnier Business Press, overseeing papers in Eastern Europe and the Baltic states, and the work he oversees consistently wins major prizes (including another SND world's-best in 2007 for Estonia's Äripäev), despite their small teams and limited resources.
"Who knew that the world's best designed newspapers are in Poland and Estonia?"
June Cohen, TED
Ravin Agrawal: 10 young Indian artists to watch | Video on TED.com
As an emerging markets investor, Ravin Agrawal tries to predict the future, balancing economic, political and technological factors.
.Why you should listen to him: .Ravin Agrawal has drawn on his time in the US and India to bring the best of each world to the other. Born in New Jersey, he grew up between Louisiana and Kolkata before entering Harvard Business School.
Agrawal began his career as a business consultant for McKinsey & Co., helping global banks navigate the opportunities of Internet commerce. Since then, he has served as the managing director of Passport India Fund and Quantum India Fund, and today is the managing member of Corellian Capital in the San Francisco Bay area.
"Our hope is for them to become substantial, large, sustainable businesses and for us to achieve a significant return on our risk and investment."
Ravin Agrawal
Sheena Iyengar on the art of choosing
Sheena Iyengar studies how we make choices -- and how we feel about the choices we make. At TEDGlobal, she talks about both trivial choices (Coke v. Pepsi) and profound ones, and shares her groundbreaking research that has uncovered some surprising attitudes about our decisions.
Why you should listen to her: .We all think we're good at making choices; many of us even enjoy making them. Sheena Iyengar looks deeply at choosing and has discovered many surprising things about it. For instance, her famous "jam study," done while she was a grad student, quantified a counterintuitive truth about decisionmaking -- that when we're presented with too many choices, like 24 varieties of jam, we tend not to choose anything at all. (This and subsequent, equally ingenious experiments have provided rich material for Malcolm Gladwell and other pop chroniclers of business and the human psyche.)
Iyengar's research has been informing business and consumer-goods marketing since the 1990s. But she and her team at the Columbia Business School throw a much broader net. Her analysis touches, for example, on the medical decisionmaking that might lead up to choosing physician-assisted suicide, on the drawbacks of providing too many choices and options in social-welfare programs, and on the cultural and geographical underpinning of choice. She's just published her first book, The Art of Choosing, which shares her research in an accessible and charming story that draws examples from her own life.
"The Art of Choosing explores the cultural, social, and biological forces on the complex process of decision-making but is also deeply personal."
"Books to Read Now," Seed magazine
Chaudvin Ka Chand
ആരാണ് നീ,
പാര്‍വ്വണേന്ദുവോ
ഉദയസൂര്യനോ
ആരുമാകട്ടെ
നീ അതുല്യ
എന്നെ പടച്ച തമ്പുരാന്‍ സാക്ഷി
മാറിടം മറയ്ക്കുന്നു
കര്‍ക്കിടക മേഘങ്ങള്‍
നിറഞ്ഞ് തുളുമ്പും മധുപാത്രങ്ങള്‍
നിലിമയാര്‍ന്ന മിഴികള്‍
ആരാണ് നീ,
പൂര്‍ണ്ണേന്ദുവോ
ഉദയാര്‍ക്കനോ
തെളിനീര്‍ത്തടാകം, നിന്‍
വദനമതിലൊരു കമലം
ജന്‍മാമൊരു വേണുവിലുണര്‍ന്ന
സുന്ദര മധുര ഗാനം, നീ
കവിയുടെ സുന്ദരസ്വപ്നം
ആരാണ് നീ,
പാര്‍വ്വണേന്ദുവോ
ഉദയസൂര്യനോ
നിന്‍ പുഞ്ചിരി തന്‍ മിന്നല്‍ പിണറുകള്‍
നിന്നധരങ്ങളില്‍ വിടരുന്നു
ആകാശഗംഗയുമനന്തകോടി താരങ്ങളും
പ്രണമിക്കുന്നു നിന്‍ വഴിത്താരയില്‍
ആരാണ് നീ,
പാര്‍വ്വണേന്ദുവോ
ഉദയസൂര്യനോ
MAINE PUCHA CHAND SE
ഞാന്‍ പൂര്‍ണ്ണേന്ദുവിനോട് ചോദിച്ചു
എന്‍റെ പ്രിയയേക്കാള്‍ അത്യാകര്‍ഷമായവളെ
നീ കണ്ടിട്ടുണ്ടോ
അവള്‍ പറഞ്ഞു, എന്‍റെ പ്രകാശത്തിന്‍മേല്‍ സത്യം
ഇല്ല ഇല്ല ഇല്ല
നിന്‍റെ ലജ്ജയും
നിന്‍റെ യവ്വൌനവും
ഞാന്‍ എല്ലായിടവും തിരഞ്ഞു
പൂക്കളോട് ഞാന്‍ ചോദിച്ചു
നിന്നോട് കിടപിടിക്കുവാന്‍ പുഷ്പങ്ങളുണ്ടോ
ഞാന്‍ പൂന്തോട്ടത്തിനോട് ചോദിച്ചു
ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ
എന്‍റെ പ്രിയയുടെ സൌന്ദര്യമുള്ള ഒരു പൂവുണ്ടോ
പൂന്തോട്ടം പറഞ്ഞു എന്നിലുള്ള പൂക്കള്‍ മേല്‍ സത്യം
ഇല്ല ഇല്ല ഇല്ല
ഇത് നിന്‍ പദവിന്യാസമോ ഹര്‍ഷോന്‍മാദത്തിന്‍ പ്രവാഹമോ
ഇത് നിന്‍ ചുരുള്‍ മുടിയോ രാവിന്‍ കഥയോ
ഇത് ചുണ്ടുകളോ അതോ താമരയുടെ പ്രതിഫലനമോ
ഇത് കണ്ണുകളോ അതോ മധു റാണിയോ
ഞന്‍ മധു ചഷകത്തോട് ചോദിച്ചു
ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ
എന്‍റെ പ്രിയയേക്കാള്‍ ഉന്‍മാദകജന്യമായത് എന്തെങ്കിലുമുണ്ടോ
ചഷകമെന്നോട് പറഞ്ഞു
ലഹരി നല്‍കുമുന്‍മാദത്തിന്‍ മേല്‍ സത്യം
ഇല്ല ഇല്ല ഇല്ല
നിനക്കനുഗ്രഹിക്കപ്പെട്ട ഈ സൌന്ദര്യം
സൃഷ്ടാവിന്‍റെ ദിവ്യത്വം നശിപ്പിച്ചു
മീറിന്‍റെ ഗസലിനോട് ഞാന്‍ നിന്നെ ഉപമിക്കട്ടെ
അല്ലെങ്കില്‍ ഖയ്യാമിന്‍റെ റുബ്ബയ്യാത്തിനോട്?
ഞാന്‍ കവികളോട് ചോദിച്ചു
ഇത്രയും മനോഹരമായ ഒരു കവിത നിങ്ങള്‍ വായിച്ചിട്ടുണ്ടോ
കവികള്‍ പറഞ്ഞു, ഞങ്ങളുടെ കവിതമേല്‍ സത്യം
ഇല്ല ഇല്ല ഇല്ല
Thursday, August 12, 2010
JHOOM LE HANS BOL LE
കന്‍സാസിലുള്ള ഷിബിലി അഹ്മദ് ആണ് ഇത് കേട്ട് എഴുതി എടുത്തത്.
ഷിബിലിയുടെ സുഹൃത്ത് ഡാലസിലുള്ള സാഹിദ് ഭായി എന്നു ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ് സാഹിദ് ഹുസ്സൈന്‍ എന്ന ഹൈദ്രാബാദുകാരനാണ് ഇത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയത്.
രണ്ടുപേര്‍ക്കും ഞാന്‍ നന്ദി പറയുന്നു.
Jhoom le hus bole le pyaari agar hai zindagi
Enjoy the present, addresses your life
As life is just a breathe's journey
In no time circumstances will change
as Life is just an abode built on a wall of flowers immersed in morning dew
As life is just a breathe's journey
Life should embrace weird circumstances
Every step one takes changes the course of life
Whatever achievement one wants in life, he/she better do it and leave
Who knows the remaining part is just a second or a decade away from death
As life is just a breathe's journey
ഈ നിമിഷത്തെ പുണരൂ, ഈ ജീവിതത്തെ അറിയൂ
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
ചുറ്റുപാടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം
ഹിമകണങ്ങളില്‍ ആഴ്ന്നിരിക്കും മലര്‍മതിലുകളില്‍
കെട്ടിയുയര്‍ത്തിയൊരു വാസസ്ഥലം മാത്രമാണീ ജീവിതം
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
ജീവിതം വിചിത്രമാം ചുറ്റുപാടുകളെ പുണരേണ്ടതുണ്ട്
ഓരോ കാലടികളും ജീവിത ഗതിയെ മറ്റിമറിച്ചേക്കാം
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
എന്ത് നേടാനാഗ്രഹിക്കുന്നുവോ, എത്രയും വേഗം നേടി മാറുക
മിച്ചമുള്ളത് , മരണത്തില്‍ നിന്നും നിമിഷമോ ദശാബ്ദമോ അകലെയെന്നു ആര്‍ക്കറിയാം
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
BAHARON KO CHAMAN YAAD -HAMID ALI KHAN
ഉദ്യാനത്തില്‍ വസന്താഗമനം
ആ അനുപമ സൌന്ദര്യമെന്‍ സ്മൃതിയില്‍
ഉദ്യാനത്തില്‍ വസന്താഗമനം
ഉണങ്ങിയ ചില്ലകള്‍ തളിരിടുമ്പോള്‍
ആരോതന്‍ ശിശുസഹജോല്ലാസമെന്‍ സ്മൃതിയില്‍
ആ അനുപമ സൌന്ദര്യമെന്‍ സ്മൃതിയില്‍
ഉദ്യാനത്തില്‍ വസന്താഗമനം
നിന്‍ മുഖലാവണ്യ ദര്‍ശനവേളയില്‍
മഹാശില്‍പിതന്‍ പരമ ചാതുര്യമെന്‍ സ്മൃതിയില്‍
ആ അനുപമ സൌന്ദര്യമെന്‍ സ്മൃതിയില്‍
ഉദ്യാനത്തില്‍ വസന്താഗമനം
അവളുടെ ദൃഷ്ടിയില്‍ ഞാനനാപ്തന്‍
ഹന്ത, വിചിത്രമീ ലോക രീതി
ആ അനുപമ സൌന്ദര്യമെന്‍ സ്മൃതിയില്‍
ഉദ്യാനത്തില്‍ വസന്താഗമനം
പരിഹാസ്യം നിനക്കെന്‍ മൌനം,
ഞാനെനിക്കറിയും പ്രശാന്തയെ തിരിച്ചു വിളിപ്പൂ
മനോഹരമാമൊരു കവിതയാരില്‍ നിന്നും കേട്ടാലും, നീ
എത്രമാത്രം കവിതയാസ്വദിച്ചിരുന്നുവെന്നതെന്‍ സ്മൃതിയില്‍
Chupke chupke raat din Ghulam Ali
ശാന്തമായി, നിശബ്ദമായി ദിനരാത്രങ്ങളില്‍
ഞാന്‍ കണ്ണീരൊഴുക്കുന്നതോര്‍ക്കുന്നു
ഇപ്പോഴും അനുരാഗത്തിന്‍റെയാ ദിനങ്ങളോര്‍ക്കുന്നു
ശാന്തമായി, നിശബ്ദമായി ദിനരാത്രങ്ങളില്‍
ഞാന്‍ കണ്ണീരൊഴുക്കുന്നതോര്‍ക്കുന്നു
എന്‍ ജാലകത്തിന്‍ ശീല ഞാന്‍ പെട്ടന്ന് നീക്കുന്നതും
മുഖപടത്താല്‍ നിന്‍ മുഖം മറയ്ക്കുന്നതും, ഓര്‍ക്കുന്നു
ഇപ്പോഴും അനുരാഗത്തിന്‍റെയാ ദിനങ്ങളോര്‍ക്കുന്നു
ശാന്തമായി, നിശബ്ദമായി ദിനരാത്രങ്ങളില്‍
ഞാന്‍ കണ്ണീരൊഴുക്കുന്നതോര്‍ക്കുന്നു, രാവില്‍
രണ്ട് മണിക്കെന്‍റെ വിളികേട്ട് നഗ്നപാദയായി
നീ വരുന്നതും ഞാന്‍ ഓര്‍ക്കുന്നു
ഇപ്പോഴും അനുരാഗത്തിന്‍റെയാ ദിനങ്ങളോര്‍ക്കുന്നു
ഇടമുറിയാതെ, നിന്‍റെ വിങ്ങുന്ന ഹൃദയത്തിന്‍ കഥ കേട്ടു,നിന്നിലെ
നിന്‍റെ മറവിയിലാഴ്ന്ന വര്‍ണ്ണോജ്ജ്വലതയെ ഞാന്‍ ഓര്‍ത്തു
അനുരാഗത്തിന്‍റെയാ ദിനങ്ങളോര്‍ക്കുന്നു
ശാന്തമായി, നിശബ്ദമായി ദിനരാത്രങ്ങളില്‍
ഞാന്‍ കണ്ണീരൊഴുക്കുന്നതോര്‍ക്കുന്നു
യാത്രക്കും യാത്രാമൊഴിക്കും സമയമായി
നിന്‍റെ വരണ്ട ചുണ്ടുകളിലെ മര്‍മ്മരം ഞാനോര്‍ക്കുന്നു
അനുരാഗത്തിന്‍റെയാ ദിനങ്ങളോര്‍ക്കുന്നു
ശാന്തമായി, നിശബ്ദമായി ദിനരാത്രങ്ങളില്‍
ഞാന്‍ കണ്ണീരൊഴുക്കുന്നതോര്‍ക്കുന്നു
യാത്രയ്ക്ക് സമയമായി, ഹൃദയ സംവാദത്തിന്‍ ചിത്രങ്ങള്‍
വേര്‍പാടിനെകുറിച്ച് നിശബ്ദമായി.
നിന്‍റെ തേങ്ങലുകളെന്നെ കരയിച്ചതോര്‍ക്കുന്നു
അനുരാഗത്തിന്‍റെയാ ദിനങ്ങളോര്‍ക്കുന്നു
ശാന്തമായി, നിശബ്ദമായി ദിനരാത്രങ്ങളില്‍
ഞാന്‍ കണ്ണീരൊഴുക്കുന്നതോര്‍ക്കുന്നു
( ഉറുദു അറിയുന്നവര്‍ ക്ഷമിക്കുക, മാത്രമല്ല അര്‍ത്ഥം പകരാനെ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. അതും ഒരു തര്‍ജ്ജമയെ അടിസ്ഥാനമാക്കി മാത്രം )
Subscribe to:
Comments (Atom)