Friday, August 13, 2010

Chaudvin Ka Chand




ആരാണ് നീ,
പാര്‍വ്വണേന്ദുവോ
ഉദയസൂര്യനോ
ആരുമാകട്ടെ
നീ അതുല്യ
എന്നെ പടച്ച തമ്പുരാന്‍ സാക്ഷി

മാറിടം മറയ്ക്കുന്നു
കര്‍ക്കിടക മേഘങ്ങള്‍
നിറഞ്ഞ് തുളുമ്പും മധുപാത്രങ്ങള്‍
നിലിമയാര്‍ന്ന മിഴികള്‍

ആരാണ് നീ,
പൂര്‍ണ്ണേന്ദുവോ
ഉദയാര്‍ക്കനോ

തെളിനീര്‍ത്തടാകം, നിന്‍
വദനമതിലൊരു കമലം
ജന്‍മാമൊരു വേണുവിലുണര്‍ന്ന
സുന്ദര മധുര ഗാനം, നീ
കവിയുടെ സുന്ദരസ്വപ്നം

ആരാണ് നീ,
പാര്‍വ്വണേന്ദുവോ
ഉദയസൂര്യനോ

നിന്‍ പുഞ്ചിരി തന്‍ മിന്നല്‍ പിണറുകള്‍
നിന്നധരങ്ങളില്‍ വിടരുന്നു
ആകാശഗംഗയുമനന്തകോടി താരങ്ങളും
പ്രണമിക്കുന്നു നിന്‍ വഴിത്താരയില്‍


ആരാണ് നീ,
പാര്‍വ്വണേന്ദുവോ
ഉദയസൂര്യനോ

No comments: