Friday, August 13, 2010

MAINE PUCHA CHAND SE




ഞാന്‍ പൂര്‍ണ്ണേന്ദുവിനോട് ചോദിച്ചു
എന്‍റെ പ്രിയയേക്കാള്‍ അത്യാകര്‍ഷമായവളെ
നീ കണ്ടിട്ടുണ്ടോ
അവള്‍ പറഞ്ഞു, എന്‍റെ പ്രകാശത്തിന്‍മേല്‍ സത്യം
ഇല്ല ഇല്ല ഇല്ല

നിന്‍റെ ലജ്ജയും
നിന്‍റെ യവ്വൌനവും
ഞാന്‍ എല്ലായിടവും തിരഞ്ഞു
പൂക്കളോട് ഞാന്‍ ചോദിച്ചു
നിന്നോട് കിടപിടിക്കുവാന്‍ പുഷ്പങ്ങളുണ്ടോ
ഞാന്‍ പൂന്തോട്ടത്തിനോട് ചോദിച്ചു
ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ
എന്‍റെ പ്രിയയുടെ സൌന്ദര്യമുള്ള ഒരു പൂവുണ്ടോ
പൂന്തോട്ടം പറഞ്ഞു എന്നിലുള്ള പൂക്കള്‍ മേല്‍ സത്യം
ഇല്ല ഇല്ല ഇല്ല

ഇത് നിന്‍ പദവിന്യാസമോ ഹര്‍ഷോന്‍മാദത്തിന്‍ പ്രവാഹമോ
ഇത് നിന്‍ ചുരുള്‍ മുടിയോ രാവിന്‍ കഥയോ
ഇത് ചുണ്ടുകളോ അതോ താമരയുടെ പ്രതിഫലനമോ
ഇത് കണ്ണുകളോ അതോ മധു റാണിയോ
ഞന്‍ മധു ചഷകത്തോട് ചോദിച്ചു
ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ
എന്‍റെ പ്രിയയേക്കാള്‍ ഉന്‍മാദകജന്യമായത് എന്തെങ്കിലുമുണ്ടോ
ചഷകമെന്നോട് പറഞ്ഞു
ലഹരി നല്‍കുമുന്‍മാദത്തിന്‍ മേല്‍ സത്യം
ഇല്ല ഇല്ല ഇല്ല

നിനക്കനുഗ്രഹിക്കപ്പെട്ട ഈ സൌന്ദര്യം
സൃഷ്ടാവിന്‍റെ ദിവ്യത്വം നശിപ്പിച്ചു
മീറിന്‍റെ ഗസലിനോട് ഞാന്‍ നിന്നെ ഉപമിക്കട്ടെ
അല്ലെങ്കില്‍ ഖയ്യാമിന്‍റെ റുബ്ബയ്യാത്തിനോട്?
ഞാന്‍ കവികളോട് ചോദിച്ചു
ഇത്രയും മനോഹരമായ ഒരു കവിത നിങ്ങള്‍ വായിച്ചിട്ടുണ്ടോ
കവികള്‍ പറഞ്ഞു, ഞങ്ങളുടെ കവിതമേല്‍ സത്യം
ഇല്ല ഇല്ല ഇല്ല

No comments: