Thursday, August 12, 2010
JHOOM LE HANS BOL LE
കന്‍സാസിലുള്ള ഷിബിലി അഹ്മദ് ആണ് ഇത് കേട്ട് എഴുതി എടുത്തത്.
ഷിബിലിയുടെ സുഹൃത്ത് ഡാലസിലുള്ള സാഹിദ് ഭായി എന്നു ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ് സാഹിദ് ഹുസ്സൈന്‍ എന്ന ഹൈദ്രാബാദുകാരനാണ് ഇത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയത്.
രണ്ടുപേര്‍ക്കും ഞാന്‍ നന്ദി പറയുന്നു.
Jhoom le hus bole le pyaari agar hai zindagi
Enjoy the present, addresses your life
As life is just a breathe's journey
In no time circumstances will change
as Life is just an abode built on a wall of flowers immersed in morning dew
As life is just a breathe's journey
Life should embrace weird circumstances
Every step one takes changes the course of life
Whatever achievement one wants in life, he/she better do it and leave
Who knows the remaining part is just a second or a decade away from death
As life is just a breathe's journey
ഈ നിമിഷത്തെ പുണരൂ, ഈ ജീവിതത്തെ അറിയൂ
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
ചുറ്റുപാടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം
ഹിമകണങ്ങളില്‍ ആഴ്ന്നിരിക്കും മലര്‍മതിലുകളില്‍
കെട്ടിയുയര്‍ത്തിയൊരു വാസസ്ഥലം മാത്രമാണീ ജീവിതം
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
ജീവിതം വിചിത്രമാം ചുറ്റുപാടുകളെ പുണരേണ്ടതുണ്ട്
ഓരോ കാലടികളും ജീവിത ഗതിയെ മറ്റിമറിച്ചേക്കാം
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
എന്ത് നേടാനാഗ്രഹിക്കുന്നുവോ, എത്രയും വേഗം നേടി മാറുക
മിച്ചമുള്ളത് , മരണത്തില്‍ നിന്നും നിമിഷമോ ദശാബ്ദമോ അകലെയെന്നു ആര്‍ക്കറിയാം
ഒരു ശ്വാസത്തിന്‍റെ യാത്ര മാത്രമാണീ ജീവിതം
Subscribe to:
Post Comments (Atom)
No comments:
Post a Comment