Friday, August 13, 2010

Baharon Phool Barsao - Rajendra Kumar & Vyjayanthimala





വസന്തമേ പൂക്കളുതിര്‍ക്കുക
എന്‍റെ പ്രിയ വന്നിരിക്കുന്നു
ഇളം തെന്നലേ മധുരമായി പാടുക
എന്‍റെ പ്രിയ വന്നിരിക്കുന്നു

പുഷ്പാരുണ്യമേ അവളുടെ
മനോഹരമായ കൈകളില്‍ മൈലാഞ്ചിയിടുക
മുകിലിന്‍ ശ്യാമ വര്‍ണ്ണമേ അവളുടെ
മനോഹരമായ കണ്ണുകളില്‍ മഷിയെഴുതുക

നക്ഷത്രങ്ങളെ അവളുടെ മുടിയലങ്കരിക്കുക
എന്‍റെ പ്രിയ വന്നിരിക്കുന്നു

പ്രപഞ്ച സൌന്ദര്യത്തിന്‍ മാലാഖമാരെ,
എന്‍റെ പ്രിയ വ്രീളാവതിയാണ്
സൌന്ദര്യത്തിന്‍ തിരശ്ശീല ഉയര്‍ത്തിയാലും,
നാണത്താലവള്‍ അകന്നു പോയാലോ

എല്ലാവരും സന്തോഷിക്കുവിന്‍
എന്‍റെ പ്രിയ വന്നിരിക്കുന്നു

വിധിയിന്‍ ഈയരങ്ങ്
യുവ മുകുളങ്ങളാലംകൃതം
വസന്താഗമനമവര്‍ക്കറിയാവുന്നതല്ലോ
പ്രപഞ്ച സൌന്ദര്യമേ,
യീയന്തരീക്ഷം വര്‍ണ്ണാഭയമാക്കൂ
എന്‍റെ പ്രിയ വന്നിരിക്കുന്നു

No comments: